ചിറ്റൂര്‍ ഗവ. കോളേജില്‍ 1996നും 2006നും ഇടയില്‍ പഠിച്ചിരുന്ന ഒരുപറ്റം വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണിത്. ഇവിടെ ആര്‍ക്കും വരാം. എന്തും പറയാം. ഓര്‍മ്മകള്‍ പങ്കുവെക്കാം.
സംഭവബഹുലമായ ഒരു കാലത്തെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. നമുക്കോര്ക്കാന് എന്തൊക്കെയാണ്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍, കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍, സര്‍വകലാശാല പത്രപ്രവര്‍ത്തന ക്യാമ്പ്, എ സോണ്‍ കലോത്സവം, പുതിയ നൂറ്റാണ്ടിന്റെ വരവ് അങ്ങിനെയങ്ങിനെ…….
ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും പ്രണയവും ചങ്ങാത്തവും ഞങ്ങള്‍ക്ക് ഓര്‍ത്തെടുക്കേണ്ടതുണ്ട്. ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന് അറിയാമെങ്കിലും പഴയ വസന്തകാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കേണ്ടതുണ്ട്. ജീവിതത്തിന്റെ പലവഴികളില്‍ ചിതറിപ്പോയവര്‍ ഇവിടെ ഒരുമിക്കുകയാണ്. ഒരുമയിലൂടെ…..
2007 ഏപ്രില്‍ 22ന് ഞങ്ങള്‍ ഒത്തുകൂടി നോക്കി. ആകെ 40 പേര് മാത്രം. എങ്കിലും എന്തു സന്തോഷമായിരുന്നു. ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്നു കരുതിയിരുന്നവര്‍ വീണ്ടും പഴയ ക്യാമ്പസില്‍….
ഇതൊരു തുടക്കമാണ്. ബ്ലോഗ് എല്ലായെപ്പോഴും ഞങ്ങളെ കണ്ണിചേര്‍ക്കുന്നു.
എല്ലാ ഡിസംബറിലെയും അവസാന ഞായര്‍ ഞങ്ങള്‍ ഓര്‍മ്മകള്‍ക്കായി മാറ്റിവെക്കുന്നു.
ശരിക്കും നല്ല ഒരു ആശയമാണ് ഈ ബ്ലോഗ്. തികച്ചും ഒരു വ്യസ്ഥമായ ബ്ലോഗ് ഞാന്‍ കുറച്ചു നാളായി കണ്ടിട്ടേയില്ല. എന്തായാലും എല്ലാ വിധ സഹകരണങ്ങളും പ്രതീഖിക്കാവുന്നതാണ്.
ഫോര്‍ മോര് ഡീറ്റേയില്‍സ്
മലയാളം ബ്ലോഗ് റോള്‍